Description
അണയാൻ തുനിയുന്ന വിളക്കുകളുടെ സങ്കടഭരിതമായ പ്രകാശം ഈ കഥകളിൽ നിരന്തരമായി ആവർത്തിക്കപ്പെടുന്നതു കാണാം. എന്തെന്നാൽ ഈ വെളിച്ചങ്ങൾ കാവൽ നിൽക്കുന്നത് വയസ്സുചെന്നവർക്കും ഏകാകികൾക്കും മരണം കാത്തുകിടക്കു ന്നവർക്കുമാണ്. ഇനിയും അണയാതെ അവ നിൽക്കുന്നതിന്റെ കാരണം ഭൂതകാലത്തിൻ്റെ ഇന്ധനങ്ങൾ അവശേഷിക്കുന്നു എന്നുള്ളതാവണം. ഒരു മാത്രകൊണ്ട് അവ ആളിക്കത്തുകയും അണഞ്ഞുപോവുകയുമാവാം. അത്തരം സന്ദർഭങ്ങളിൽ വായ നക്കാരെ നിർത്തിക്കൊണ്ട് പിൻവാങ്ങുകയാണ് കഥാകാരൻ ചെയ്യുന്നത്.
ഇ. സന്തോഷ്കുമാർ







Reviews
There are no reviews yet.