Description
ആമസോൺ വനാന്തരങ്ങളിൽ തകർന്നുവീണ ചെറുവിമാനം. ജീവനറ്റ അമ്മയ്ക്കും പൈലറ്റുമാർക്കും അരികിൽ ഒറ്റപ്പെട്ടുപോയ നാല് കുരുന്നുകൾ. പതിനൊന്നു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞടക്കമുള്ള ആ കുട്ടികൾക്ക് പിന്നീട് തുണയായത് പതിമൂന്നുകാരി ലെസ്ലിയുടെ ഇച്ഛാശക്തിയും കാടറിവുകളും മാത്രം! ജാഗ്വാറുകളും അനാക്കോണ്ടകളും പതിയിരിക്കുന്ന കൊടുംവനത്തിൽ അവർ മരണത്തോട് പൊരുതിയത് നീണ്ട 40 ദിനരാത്രങ്ങൾ. ലോകത്തിൻ്റെ പ്രാർത്ഥനകൾക്കൊപ്പം സൈന്യവും ഗോത്രവർഗ്ഗക്കാരും, ധീരനായ സൈനിക നായ വിൽസണും കൈകോർത്ത ‘ഓപ്പറേഷൻ ഹോപ്പ്’ എന്ന അവിശ്വസനീയ രക്ഷാദൗത്യം. കെട്ടുകഥകളെ വെല്ലുന്ന, ലോകത്തെ വിസ്മ്‌മയിപ്പിച്ച യഥാർത്ഥ സംഭവത്തിന്റെ ഉദ്വേഗജനകമായ നോവലാവിഷ്കാരം.







Reviews
There are no reviews yet.