Description
എഡിറ്റർ : പി. ടി. പ്രമീഷ്
കേരള രാഷ്ട്രീയചരിത്രത്തിൽ സമരത്തിന്റെയും ജനപക്ഷ നിലപാടുകളുടെയും പ്രതീകമായി മാറിയ സഖാവ് വി.എസ്. അച്യുതാനന്ദനെക്കുറിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ പങ്കുവയ്ക്കുന്ന ഓർമ്മകളുടെയും അനുഭവങ്ങളുടെയും സമാഹാരമാണ് കമ്മ്യൂണിസ്റ്റ് ഹീറോ.
എം.എ. ബേബി, പന്ന്യൻ രവീന്ദ്രൻ, രമേശ് ചെന്നിത്തല, പി.കെ. മേദിനി, കെ.ഇ.എൻ., ഇ.പി. രാജഗോപാലൻ, സുജ സൂസൻ ജോർജ്, ഗീത, ബിജു കൃഷ്‌ണൻ, അഭിരാമി, പി.കെ. ജയലക്ഷ്മി, എം.എം. പിയേഴ്‌സൺ, ജോസഫ് സി. മാത്യു, ഡോ. കെ.ബി. ശെൽവമണി, കെ.കെ. സുരേന്ദ്രൻ, നവീൻ പ്രസാദ് അലക്സ‌് എന്നിവർ തങ്ങളുടെ ഓർമ്മകളിലൂടെ വി.എസ്. എന്ന സമരനായകന്റെ രാഷ്ട്രീയജീവിതവും ജനപക്ഷ നിലപാടുകളും ലാളിത്യവും മനുഷ്യസ്നേഹവും വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നു.
വ്യത്യസ്ത രാഷ്ട്രീയസാംസ്കാരിക വീക്ഷണങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന വി.എസിന്റെ അപൂർവ വ്യക്തിത്വമുഖങ്ങൾ അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ ഓർമ്മപ്പുസ്തകം





Reviews
There are no reviews yet.