Description
അനുഭവങ്ങളുടെ സൂക്ഷ്മകോശങ്ങളിലേക്ക് ഉറ്റുനോക്കി അവയെ പുതുക്കിയെടുക്കുന്ന വാങ്മയമാണ് വിപിന്യയുടെ കവിത.
കാണാത്തതിനെ കാഴ്ച്ചയാക്കുന്നു, കേൾക്കാത്തതിനെ കേൾവിയാക്കുന്നു. നിശബ്ദതയ്ക്ക് ഭാഷ നൽകുന്നു. നമ്മുടെ ലോകബോധത്തെ അസ്ഥിരീകരിച്ചുകൊണ്ട് സൗന്ദര്യാത്മകതയുടെ രാഷ്ട്രീയം ആവിഷ്കരിക്കുന്നു. മലയാള കവിതയുടെ പുതിയൊരു സ്വരക്രമത്തെ വിപിന്യയുടെ കവിതയിൽ കാണുന്നു.
. സുനിൽ പി. ഇളയിടം
വിപിന്യയുടെ കവിത പ്രകൃതിയോടും അപരനോ(യോ)ടും തന്നോടുതന്നെയുള്ള ബന്ധങ്ങളെ ആഴത്തിൽ അഭിസംബോധന ചെയ്യുന്നു. ഈ പുസ്തകത്തിൽ മുതിർച്ച വന്ന കവിതകളുടെ അടയാളമാണ് കാണുന്നത്. ഈ സിദ്ധി ഇത്ര നാൾ വിപിന്യ എവിടെ ഒളിപ്പിച്ചു വച്ചിരുന്നെന്ന് അത്ഭുതം തോന്നുന്നു.
. എൻ. അജയകുമാർ



Reviews
There are no reviews yet.