Description
നാം കാണാത്ത ഒരു ഭൂപ്രദേശം നമ്മുടെ സ്വന്തം നാടാകുന്ന നമുക്ക് കേട്ടുകേൾവി ഇല്ലാത്ത ഒരു ഭാഷ സ്വന്തം ഭാഷയേക്കാൾ ചിരപരിചിതമാകുന്നു. സങ്കല്പലോകത്ത് മാത്രം കാണാനാവുന്ന മനുഷ്യർ നമുക്ക് ചുറ്റുമുള്ളവരായി മാറുന്ന, ഒടുവിൽ നാമറിയാത്ത ഒരു ലോകം നമ്മിലേക്ക് ആവാഹിപ്പിക്കുന്ന നിഗൂഢമായ ഒരു നോവൽ.
മനുഷ്യരും ദൈവങ്ങളും ദേവതകളും ആത്മാക്കളും ഇടകലർന്ന് ജീവിക്കുന്ന ഭ്രമാത്മകമായ ഒരു ഭൂമികയിൽ ചുറ്റുമുള്ള സകലമനുഷ്യരുടെയും മരണം മുൻകൂട്ടി അറിഞ്ഞിട്ടും ഒന്നും പറയാനാകാതെ വിധിനിയമങ്ങളിൽ ബന്ധിക്കപ്പെട്ടുകിടക്കുന്ന മൂപ്പൻമാരുടെ തലമുറചരിത്രമാണ് വെളിപാടിൻ്റെ പുസ്തകം.
നാട്ടുഭാഷയുടെ ഭംഗികൊണ്ടും പഴങ്കഥയുടെ സൗന്ദര്യംകൊണ്ടും മാജിക്കൽ റിയലിസത്തിൻ്റെ വിഭ്രാത്മകതകൊണ്ടും വേറിട്ട വായനാനുഭവം നൽകുന്ന നോവൽ
Reviews
There are no reviews yet.