Description
ഹിന്ദു വർഗീയ ഫാസിസത്തെയും സമൂഹത്തിൽ വേരുറപ്പിച്ചു നില്ക്കുന്ന നവ യാഥാസ്ഥിതികത്വത്തെയും ചെറുത്തു തോല്പിക്കുവാൻ മതനിരപേക്ഷതയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ പുതിയൊരു കീഴാള ബദൽ ജനകീയ ജനാധിപത്യ രാഷ്ട്രീയ വ്യവഹാരം വളർന്നുവരേണ്ടിയിരിക്കുന്നു. നവോത്ഥാന മൂല്യങ്ങളുടെ നെഞ്ചുപിളർക്കുന്ന വർഗീയ ഫാസിസ്റ്റുകൾക്കും യാഥാസ്ഥിതിക ശക്തികൾക്കുമെതിരെ മുഴുവൻ മതവിശ്വാസികളെയും ജനാധിപത്യമതനിരപേക്ഷ ശക്തികളെയും ഒന്നിപ്പിച്ചുകൊണ്ടുള്ള പുതിയൊരു രാഷ്ട്രീയ വ്യവഹാരമാണ് ഈ കാലഘട്ടത്തിൻ്റെ ആവശ്യം. അത്തരമൊരു വിശാലമായ പ്രസ്ഥാനത്തിനു മാത്രമെ ബ്രാഹ്മണിക്കൽ പുരോഹിതമത രാഷ്ട്രീയശക്തികൾക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാൻ കഴിയു
Reviews
There are no reviews yet.