Description
മാർകേസ് തൻ്റെ ആത്മകഥയുടെ ആമുഖത്തിൽ പറയുന്ന പ്രശസ്ത മായ വാചകമുണ്ട്. ആത്മകഥയെന്നാൽ ഒരാൾ ജീവിച്ച ജീവിതമല്ല. അതയാൾ എങ്ങനെ ഓർത്തു പറയുന്നു എന്നതാണ് എന്ന്. പി.എസ്. റഫീഖ് എഴുതുന്നത് ആത്മകഥയല്ല; പല സമയങ്ങളിൽ പല സാഹചര്യ ങ്ങളിൽ എഴുതിയ ഓർമക്കുറിപ്പുകളാണ്. പക്ഷേ, അവയെല്ലാം ചേർ ത്തുവെയ്ക്കുമ്പോൾ അതിന് ഒരു ആത്മകഥയുടെ ഭാവം വരുന്നു.
ഒരാളുടെ ജീവിതം മുഴുവൻ മുഖത്തുനിന്ന് വായിച്ചെടുക്കാൻ കഴിയുമെന്ന് തോന്നിപ്പിക്കുന്ന മുഖമുള്ളയാളുടെ ആത്മകഥ. വലിയ നഖങ്ങൾ കൊണ്ടുള്ള ഹൃദയത്തിൽ നിന്ന് കിനിഞ്ഞുവന്ന ആത്മകഥ.
എൺപതുകളിലും തൊണ്ണൂറുകളിലും ബാല്യകൗമാരങ്ങൾ ജീവിച്ച ദരിദ്രനായ ഒരു മുസ്ലിമിൻ്റെ രാഷ്ട്രീയവും സാംസ്കാരികവുമായ സംശയങ്ങളെ ഈ കുറിപ്പുകളിൽ നിന്ന് ഇഴപിരിച്ചെടുക്കാം. ദേശം അയാളിൽ നടത്തിയിട്ടുള്ള ഇടപെടലുകൾ. കാലം അയാളെക്കൊണ്ട് നടത്തിയ ഇടപെടുവിക്കലുകൾ.
മനില സി മോഹൻ
Reviews
There are no reviews yet.