Description
ചില രചനകൾ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുമെന്നു പറയുമല്ലോ. അങ്ങിനെ നമ്മളെ വീണ്ടും വായിക്കാൻ ക്ഷണിക്കുന്ന രചനകളാണ്, നർമ്മ സാഹിത്യത്തിൽ ഇതിനകം തന്റേതായ ഒരു സ്ഥാനം സ്ഥാപിച്ചു കഴിഞ്ഞ ശ്രീ.സന്തോഷ് ആറ്റിങ്ങലിന്റെ ഈ പുസ്തകത്തിൽ ഉൾക്കാഴ്ച നൽകുന്ന ഉയർന്ന ചിരി ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകത്തിലേക്ക് സധൈര്യം കടന്നുചെല്ലാം.
-കൃഷ്ണ പൂജപ്പുര
ശുദ്ധഹാസ്യത്തിന്റെ നെയ്യിൽ ചാലിച്ചെടുത്ത 28 നർമ്മ രചന കളുടെ സമാഹാരം. സമകാലിക വിഷയങ്ങളുടെ പരസ്യവിചാരണയ്ക്കൊപ്പം, മനുഷ്യ മനസ്സിൻ്റെ ഇരുണ്ട അടുക്കളകളിലുൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾക്കെതിരെയുള്ള ചാട്ടുളിയായും പ്രവർത്തിക്കുന്നു ഈ രചനകൾ. വിവിധ ആനുകാലികങ്ങളിൽ അച്ചടിമഷി പുരണ്ടു വന്ന ഇതിലെ ഓരോ രചനയിലും നർമ്മത്തിന്റെ നൈർമല്യമുണ്ടെങ്കിലും, ഒരിക്കലും വായനക്കാരനെ വിട്ടു പോകാനാവാത്ത വിധം തീവ്രമായ വായനയിലേക്കടുപ്പിക്കുന്ന കാന്തിക ബലവും ഉൾച്ചേർന്നിരിക്കുന്നു.
-രാജീവ് ജി.ഇടവ
Reviews
There are no reviews yet.