Description
ഉടൽ ഒരു കളിയും കളിസ്ഥലവുമാണ്. വെള്ളിത്തിരയിലെ കാമരൂപങ്ങൾ. തിരയടങ്ങാത്ത തൃഷ്ണകളിലും കാമനകളിലും അതു് അഭിരമിക്കുന്നു. കാണക്കാണെ ഉറപ്പില്ലായ്മയിലും അത്യന്തം അപകടങ്ങളിലും ചെന്നുപതിയ്ക്കും. അനുകമ്പയുടെയും ഹിംസയുടെയും അരുകുകളിൽ, അപ്രതീക്ഷിത സംഭവങ്ങളിൽ, സംഭ്രമങ്ങളിൽ ഉടൽനിലകൾ മാറിമറിയും. സിനിമ ശരീരങ്ങളുടെ ദൃശ്യസമാഹാരമാണു്. ഭാഷയ്ക്കും ദൃശ്യത്തിനും ദൃശ്യപരിചരണത്തിനും പൂർണ്ണമായി വിശദീകരിക്കാനാവാത്ത അനുഭവസ്ഥലങ്ങൾ ഉടലുകളിൽ ആണ്ടുകിടക്കുന്നുണ്ട്. അതിൽ മലയാളിയുടെ സാംസ്കാരിക ചരിത്രം ആലേഖനം ചെയ്തിട്ടുണ്ട്. നാമത് എങ്ങനെ വായിക്കും? സിനിമയും സിനിമയിലെ രാഷ്ട്രീയവും അതിലെ ഫ്യൂഡൽ ബോധവും ജാതിയും അടക്കം അജൻഡകൾ കലരുന്നതിനെ യും ചരിത്രവും വർത്തമാനവും ഭാവിയും സിദ്ധാന്തങ്ങളും വച്ച് സൂക്ഷ്മ മായി നിരീക്ഷിക്കുന്ന ഒരുപറ്റം ലേഖനങ്ങൾ.
Reviews
There are no reviews yet.