Description
പിണങ്ങി വീടുവിട്ടുപോകുന്ന ഒരച്ഛൻ്റെയും മകളുടെയും യാത്രയാണ് നീലക്കപ്പ്. അവർ കാണുന്ന കാഴ്ചകളും നടന്നുതീർക്കുന്ന വഴികളും കണ്ടുമുട്ടുന്ന മനുഷ്യരും അവർക്ക് പാഠങ്ങൾ നൽകുന്ന പ്രകൃതിയുമാണ് ഈ കുഞ്ഞുപുസ്തകത്തിലെ നിറവുകൾ. വീട്ടിലായിരുന്നപ്പോൾ അവരുടെ ജീവിതം അവർക്ക് മടുപ്പും സങ്കടങ്ങളും നൽകിയെങ്കിൽ മടങ്ങിയെത്തുമ്പോൾ വീട് അവർക്കൊരു പുതിയ വീടായിരുന്നു. ഇനിയവർ വീട്ടിൽനിന്ന് കാണുന്ന ലോകം പുതിയൊരു ലോകവും. ലോകം കാണിക്കാതെ മക്കളെപ്പോറ്റുന്നവർക്ക് നീലക്കപ്പ് ഒരു വേദപുസ്തകമാവട്ടെ മനുഷ്യർ നിർമ്മിക്കുന്ന ലോകത്തിനു സമാന്തരമായി കഥകൊണ്ട് നിർമ്മിക്കപ്പെട്ട മറ്റൊരു ലോകമുണ്ട്. അതിലാണ് നമ്മുടെ കുട്ടികൾ കൂട്ടുകൂടാൻ ഇഷ്ടപ്പെടുന്നത്.
നീലക്കപ്പ് കുട്ടികളുടെ ലോകത്തെ പുനർനിർമ്മിക്കുന്ന ഒരു പുസ്തകമാണ് തീർച്ച.
Reviews
There are no reviews yet.