Description
പ്രമേയം, പ്രമേയപരിചരണം, ഭാഷ, കഥയിലെ ഈ മൂന്ന് ഘടകങ്ങൾക്കും തുല്യപരിഗണനയും തുല്യപ്രാധാന്യവും നൽകിക്കൊണ്ട് കഥയെഴുതുന്ന മലയാളത്തിലെ ന്യൂനപക്ഷം കഥാകാരന്മാരിൽ ഒരാളാണ് സോക്രട്ടീസ്. കൺമതികളുടെ കാലം കഴിഞ്ഞെന്നും നമ്മൾ അളവുതൂക്കങ്ങളുടെ കാലത്താണ് ജീവിക്കുന്നതെന്നുമുള്ള ഉത്തമബോധ്യവും ഈ കഥാകൃത്തിനുണ്ട്. അതുകൊണ്ടാണ് ഈ കഥകൾ കൃത്യമായ അഴകളവുകളിൽ എഴുത പ്പെട്ടിട്ടുള്ളത്. അല്ലെങ്കിൽ എഴുത്തിലെ നളപാകത്തിൻ്റെ ദൃഷ്ടാന്തങ്ങളാകുന്നത്. തൂക്കിയിടുന്ന ഓലയുടെ കിടപ്പിനൊത്ത ജ്യാമിതീയ ഘടനക ളിൽകൂട് നിർമ്മിക്കുന്ന തുന്നൽക്കാരൻ കിളിയുടെ ചാതുര്യം സോക്രട്ടീ സിൻ്റെമിക്ക കഥകളുടെയും ഘടനയിൽ നമുക്ക് കാണാം.
അയ്മനം ജോൺ
Reviews
There are no reviews yet.