Description
ഹിമാലയത്തിന്റെ്റെ വിളി തടുക്കാനാവത്തതാണ്. ഒരിക്കൽ പോയവർ വീണ്ടും വീണ്ടും പോവുന്നു. ഹിമാലയം ഒരു പർവ്വതപംക്തിയല്ല. അത് രണ്ടായിരത്തോളം കിലോമീറ്റർ നീളവും അഞ്ഞൂറോളം കിലോമീറ്റർ വീതിയും ഉള്ള ഒരു രാജ്യംതന്നെയാണ്. കിഴക്ക് അരുണാചൽ പ്രദേശത്തുനിന്നും കാണുന്ന ഹിമാലയം അല്ല ഉത്തരാഖണ്ഡിൽനിന്നും കാണുന്ന ഹിമാലയം. അതിൽനിന്നും ഭിന്നമാണ് കുളുവും മണാലിയും ഉൾപ്പെട്ട ഹിമാചൽപ്രദേശിലെ നയനമോഹനമായ ഹിമാലയം. ഓരോയിടത്തുനിന്നും ഓരോ കാഴ്ച്ച; ഓരോ ഭൂഭാഗവും ഓരോ വിസ്മയം. പിക്നിക്കും ട്രക്കിങ്ങും മുതൽ പർവതാരോഹണവും തീർത്ഥാടനവും വരെ എത്രയോ യാത്രാലക്ഷ്യങ്ങൾ.
പ്രകാശ് കുറുമാപള്ളി എഴുതിയ ‘സുകൃതം ഹിമവൽസ്പർശം* എന്ന പുസ്തകം, യാത്രാവിവരണം ഒരു ഗൈഡ് കൂടിയാണ്. ഒരു യാത്രാസഹായിയായി ഇത് സഞ്ചാരികൾക്ക് ഉപയോഗിക്കാം , അതോടൊപ്പം യാത്രയിൽ പങ്കെടുത്തു എന്ന അനുഭൂതിയോടെ പുസ്തകം വായ്ച്ചുനീക്കുകയും ചെയ്യാം
-കെ.സി നാരായണൻ
Reviews
There are no reviews yet.