Description
സണ്ണിയുടെ കഥകൾ, ഈ കാലത്തിന്റെ യാദൃച്ഛികമായ അവ്യവസ്ഥകളെയും വിപരീതങ്ങളെയും തേടിച്ചെല്ലുന്നു. ഒറ്റപ്പെട്ട ഒരാൾ ഈ കഥകളിലെല്ലാമുണ്ട്. അയാൾ, ചുറ്റുമുള്ള ലോകം ഓരോ നിമിഷവും താഴെ വീഴുന്നതുകണ്ട് ഉള്ളുരുകി സ്വയം ഭാഷണത്തിലേർപ്പെടുന്നു. എല്ലാം കാണുമ്പോൾ അയാൾ ഓർക്കുക, ഭൂതകാലങ്ങളിൽ നഷ്ടപ്പെട്ടുപോയതിനെക്കുറിച്ചാവും. അതേസമയം, ജീവിതം വ്യർത്ഥമായ ഒരു എക്സർസൈസായി മാറുകയാണ്. സണ്ണി ഈ വ്യർത്ഥാത്മകമായ ജീവിതപ്രയാണങ്ങളെ, ഏകാന്തതയുടെ ആത്മഭാഷണങ്ങളെ ഭാവപ്രത്യക്ഷങ്ങളോടെ ആവിഷ്ക്കരിക്കുന്നു.
-എം.കെ. ഹരികുമാർ
Reviews
There are no reviews yet.