Description
ഡെറി പോളിന്റെ കവിതകൾ ജീവിതത്തോടും വസ്തുക്കളോടും മരണത്തോടും പുതിയ ചോദ്യങ്ങൾ ചോദിക്കുന്നു. നശ്വരതയെക്കുറിച്ചുള്ള ബോധം ഇവയ്ക്ക് എപ്പോഴും അന്തർധാരയായി ഉണ്ട്, ഒപ്പം ഈ ലോകം എല്ലാവരുടെയും ആണെന്ന അടിസ്ഥാനബോധ്യവും. ഈ കവിതകളിൽ വിസ്മയവും ദർശനവും പരസ്പരം കണ്ടുമുട്ടുന്നു.
കെ. സച്ചിദാനന്ദൻ
ഇന്നിന്റെ കവിതകളാണ് ഡെറി പോൾ എഴുതുന്നത്. പകലും രാത്രിയും രക്ഷകനും പ്രതീക്ഷയും അബോധസഞ്ചാരങ്ങളും ചരിത്രസ്മൃതികളും പുരാരേഖകളും ആഴത്തിലുള്ള രാഷ്ട്രീയബോധ്യങ്ങളും കണ്ണീരും തത്വശാസ്ത്രവും ഗ്രാമനഗര സെൽഫികളും ഓർമകളും ഭാഷയിൽ ഇവിടെ ഒന്നിക്കുന്നു. മഴ കഴിഞ്ഞ പുലരിയിലെ യാത്ര കഴിഞ്ഞിട്ടും നനവും കുളിർമയും താരളവും ഉള്ളിൽ വറ്റിപ്പോകാതെ ഉണർന്നുനിൽക്കും പോലെ വായിച്ചു കഴിഞ്ഞിട്ടും അനുഭവമിടിപ്പ് അവശേഷിപ്പിക്കുന്നു ഈ കവിതകൾ.
ഡോ. ശ്യാം സുധാകർ
Reviews
There are no reviews yet.