Description
മകൻ ബ്രിട്ടോ ഉറക്കമുണരാത്തതു കണ്ട് അന്നമ്മ സൈമൺ അയാളുടെയടുക്കൽ എത്തി. രണ്ടുദിവസം മുൻപത്തെ ക്രിസ്മസ് ആഘോഷത്തിൻ്റെ ബലൂണുകൾ ബ്രിട്ടോയുടെ കട്ടിലിന്റെ കാൽക്കൽ കെട്ടിയിട്ടിട്ടുണ്ടായിരുന്നു.
ഒരു പുഞ്ചിരിയോടെ അന്നമ്മ അയാളുടെ മുഖത്തുണ്ടായിരുന്ന നീലവിരി മാറ്റി. പനിയുണ്ടോ എന്നറിയാനായി നെറ്റിയിൽ വെച്ച അവരുടെ വലംകൈ വിറച്ചു. സംശയനിവാരണത്തിനായി അവർ അശക്തയായി ഗദ്ഗദത്തോടെ മകനെ ഒന്നുകൂടെ കുലുക്കി വിളിച്ചു. ‘മോനേ… ബ്രിട്ടോ?’ ബ്രിട്ടോ ആ വിളി കേട്ടില്ല.
ഗോൾഡൻ റിട്ടയർമെൻ്റ് ഹോം എന്ന ലക്ഷ്വറി വൃദ്ധസദനം. അവിടുത്തെ അന്തേവാസികളിൽ ഭീതിനിറച്ച് തുടരെ നടക്കുന്ന കൊലപാതകങ്ങൾ. ഉദ്വേഗഭരിതമായ കഥാമുഹൂർത്തങ്ങളിലൂടെ ഒരു കോസി മർഡർ മിസ്റ്ററി.
കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ, റൂത്തിൻ്റെ ലോകം എന്നീ നോവലുകൾക്കു ശേഷമുള്ള ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവൽ
Reviews
There are no reviews yet.