Description
രാമായണം വായിച്ചിട്ടുള്ളവർ ഈ ഗ്രന്ഥം വായിക്കണം. രാമകഥ മനസ്സിലാക്കിയിട്ടുള്ളവരും വേണ്ടത്ര മനസ്സിലാക്കാത്തവരും ഈ ഗ്രന്ഥത്തിലൂടെ കടന്നു പോകണം. ജന്മമെടുക്കുന്ന ഏതൊരു മനുഷ്യാത്മാവും കടന്നുപോകേണ്ട വഴിയിലൂടെയാണ് രാമൻ കടന്നു പോയതെന്ന് നിങ്ങൾ തിരിച്ചറിയും. ഈ ഗ്രന്ഥത്തിൻ്റെ ലക്ഷ്യവും അതല്ലാതെ മറ്റൊന്നല്ല. മുപ്പതിലധികം വർഷങ്ങളായി തുടരുന്ന ആത്മീയ സപര്യയുടെ ഫലമായി ബേബിമംഗള കോറിയിടുന്ന അക്ഷരചിത്രങ്ങൾ മനുഷ്യബോധത്തെ ഒരു ചുവടുകൂടി മുന്നോട്ടു വെയ്ക്കുവാൻ സഹായിക്കുന്നതാണ്. രാമകഥയിലൂടെ ഈശ്വരീയമായ ഏകത എന്തെന്ന് അറിയുവാൻ ഈ ഗ്രന്ഥം നിങ്ങളെ സ്വാഗതം ചെയ്യുന്നു
Reviews
There are no reviews yet.