Description

3 ഓർമ്മകളിൽനിന്നുണർന്ന് ജീവിതത്തിന്റെ വർത്തമാനകാലത്തിലേക്ക് എത്തിച്ചേരുന്ന ഉസ്‌മാൻ ആണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം താഴിശ്ശേരിയെന്ന ദേശത്തെ അതിരിടുന്ന പുഴയുടെയും കണ്ടൽക്കാടുകളുടെയും ജലപ്പക്ഷികളുടെയും അസ്‌തമയസൂര്യന്റെയും കാഴ്ച്ചകളിൽനിന്നും ശ്‌മശാനത്തിലേക്ക് നടന്നെത്തുമ്പോൾ, താഴിശ്ശേരി എന്ന ഗ്രാമത്തിന്റെയും താഴത്തങ്ങാടിയുടെയും ഭൂതകാല ചിത്രങ്ങൾ അയാൾക്കു മുന്നിൽ തെളിയുന്നു. എൺപതുകളിലെ കേരളീയ ഗ്രാമ്യജീവിതത്തിന്റെ നേർച്ചിത്രങ്ങളിൽ നിന്നാരംഭിച്ച് ഉസ്‌മാൻ ഭൂതകാലത്തെ വിച്ഛേദിച്ച് ഭാവിയിലേക്ക് ചുവടുവെക്കുകയും ചെയ്യുന്നിടത്താണ് നോവലിൻ്റെ പര്യവസാനം.

നാട്ടുനന്മകളാൽ സമ്പന്നമായ ഒരു ഭൂതകാലത്തിൻ്റെ സാമൂഹികമായ ജീവിതാനുഭവങ്ങളുടെ വീണ്ടെടുപ്പുകൂടിയാണ് ഈ നോവൽ. നാലു പതിറ്റാണ്ടുകൾക്കപ്പുറത്തെ കേരളീയ ഗ്രാമീണ ജീവിതങ്ങൾ. പിൻനടന്നുപോയ ഒരു കാലഘട്ടത്തിൻ്റെ അവിസ്‌മരണീയങ്ങളായ അടയാളപ്പെടുത്തലുകൾ. മനസ്സിൽനിന്നും മാഞ്ഞുപോകാൻ മടിക്കുന്ന വ്യത്യസ്തരായ കഥാപാത്രങ്ങൾ…

-എം.പി.സുരേന്ദ്രൻ

Additional information

Weight 250 kg
Dimensions 21 × 14 × 1.5 cm
book-author

Print length

212

select-format

Paperback

Reviews

There are no reviews yet.

Be the first to review “Puragandham – പുരാഗന്ധം”

Your email address will not be published. Required fields are marked *