Description
അക്രമങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള യുദ്ധ ഭൂമിയായി സ്ത്രീ ശരീരങ്ങൾ പരിണമിച്ചു. ഒരു സമൂഹത്തിൻ്റെ സംസ്കാരവും വിശ്വാസ സംഹിതകളും സ്ത്രീയുടെ കന്യകാത്വത്തെയും ചാരിത്ര്യത്തെയും ചുറ്റിപ്പറ്റി പടുത്തുയർത്തിയ പുരുഷാധിപത്യ വ്യവസ്ഥിതിയിൽ, കൊണ്ടവനും പതിന്മടങ്ങായി തിരിച്ചു കൊടുത്തവനും ചൂണ്ടിക്കാട്ടാൻ പിച്ചിച്ചീന്തിയെറിയപ്പെട്ട സ്ത്രീ ശരീരത്തെക്കാൾ മികച്ച വിജയസ്തംഭം ഏതാണുള്ളത്?’
ചരിത്രത്തിലെചില ദുരന്തമുഹൂർത്തങ്ങളുടെ അനുരണനങ്ങൾ ഏറ്റവും ദുർ ബലമായ അവസാന വളയങ്ങളിൽ പോലും പുതുതലമുറയെ വേട്ടയാടുന്നത് പഞ്ചാബ് സർവകലാശാലയും പ്രണയവും പശ്ചാത്തലമാക്കി പറയുന്ന നോവൽ. യുദ്ധവും പ്രണയവും കലാപവും തലമുറകൾക്കിടയിൽ പ്രവർത്തിക്കുന്ന മാനസികവ്യാപാരങ്ങളാൽ നെയ്തെടുത്ത വ്യത്യസ്തമായൊരു വായ നാനുഭവം.
കെ. വി. മണികണ്ഠൻ
Reviews
There are no reviews yet.