Description
കൊടുങ്ങല്ലൂർ ചിറക്കൽ കോവിലകത്തിൻ്റെ ചരിത്രം ആരംഭിയ്ക്കുന്നത് ‘അയിരൂർ സ്വരൂപ’ത്തിലെ കുഴിക്കാട്ട് കോവിലകത്തുനിന്നും രണ്ടു സ്ത്രീപ്രജകളെ ദത്തെടുത്തതു മുതൽക്കാണെങ്കിലും, പടിഞ്ഞാറ്റേടത്തു ഭട്ടതിരിയുടെ പിന്മുറക്കാരാണ് കൊടുങ്ങല്ലൂർ കോവിലകത്തെ അന്തേവാസികൾ.
പെരുമ്പടപ്പ് സ്വരൂപം കൊടുങ്ങല്ലൂരിനെ ആക്രമിക്കാൻ മുതിർന്നപ്പോൾ മാനവേദസൈന്യവും മുക്കുവസൈന്യവും ചേർന്ന് അവരെ നേരിടാൻ സജ്ജരാവുകയും ചെയ്യുന്നേടത്ത് തുടങ്ങി ഒരു സർവ്വകലാശാലയുടെ പ്രൗഢി നിലനിർത്തിയിരുന്ന കൊടുങ്ങല്ലൂർ ഗുരുകുലത്തിന്റെ ഉദയം വരേയാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ നോവലിലെ പ്രതിപാദ്യം. അത്യന്തം ആകാംക്ഷയും സാഹസികതയും ദേശസ്നേഹവും നിറഞ്ഞു നിൽക്കുന്ന നോവൽ. കൊടുങ്ങല്ലൂർ ദേശത്തിൻ്റെ തനിമയും ചരിത്രവും സംസ്ക്കാരവും ഉടനീളം കടന്നു വരുന്നു.
1978 മുതൽ എഴുതിത്തുടങ്ങി 1980 ൽ പൂർത്തിയാക്കിയ നോവൽ ആദ്യമായി പുസ്തക രൂപത്തിൽ.
Reviews
There are no reviews yet.