Description
ജീവിതത്തിൽനിന്ന് വൈവിധ്യമുള്ള മനുഷ്യർ അവരുടെ എല്ലാ ധർമ്മസങ്കടങ്ങളുടെയും വിഴുപ്പിന്റെയും വിശപ്പിന്റെയും ദുരൂഹതകളുടെയും സൗന്ദര്യത്തിന്റെയും എണ്ണമറ്റ വിചാരങ്ങളുടെയും ഭാണ്ഡവും പേറി നേരേ കഥയിലേക്ക് കയറിവരുന്ന കാഴ്ചകളാണ് ശ്രീകണ്ഠൻ കരിക്കകത്തിന്റെ കഥകളുടെ കാതൽ. മനുഷ്യാവസ്ഥയുടെ അടിത്തട്ടും അടിത്തട്ടിലെ മനുഷ്യരുടെ അവസ്ഥാഭേദങ്ങളും ആ കഥകളിൽ കാണും. താൻ ജീവിക്കുന്ന ദേശത്തിന്റെ മണ്ണടരുകൾ അതിൻ്റെ ഭൂമികയാണ്. ഭാഷയിൽ ആഖ്യാനത്തിൽ മനുഷ്യചിത്രീകരണത്തിൽ അതിവൈകാരികതയില്ലാത്ത പരീക്ഷണങ്ങൾ നിരന്തരം അനുഭവിക്കാനാവുന്ന പത്ത് കഥകളുടെ സമുച്ചയമാണ് പലായനങ്ങളിലെ മുതലകൾ.
മനുഷ്യൻ മാത്രമല്ല ഭൂമിയുടെ വിഷാദവും കനക്കുന്ന പലായനങ്ങളിലെ മുതലകൾ, വിജാതീയം, പാവക്കുരുതികൾ, രൂപാന്തരപ്രാപ്തി, ശവക്കല്ലറകളിലെ മാന്ദ്യക്കാറ്റ്, കളിപ്പാട്ടം പോലുള്ള കാറുകൾ, തുടങ്ങി പത്ത് കഥകൾ
Reviews
There are no reviews yet.