Description
പ്രകൃതിയുടെ പച്ചസിരകളിലേക്ക് മടങ്ങേണ്ടതിന്റെ അടിയന്തിരഘട്ടത്തിലാണിന്ന് ലോകം അന്ധമായ വികസനത്തിന്റെയും നഗരവൽക്കരണത്തിൻ്റെയും ഊഷരത നിർമ്മിച്ച ഗ്യാസ്ചേമ്പർ പോലെയുള്ള ലോകത്തിൽ പാർക്കുന്നതിന്റെ ഭയാനകഫലങ്ങൾ മനുഷ്യൻ അനുഭവിക്കുകയാണ്.
പ്രളയവും രോഗാണുക്കളുമെല്ലാം വന്ന് നമ്മെ മരണത്തിൻ്റെ തീരത്തേക്ക് വലിച്ചുകൊണ്ടുപോകുന്നു. ഈ അനുഭവലോകത്തിൽ നിന്നുകൊണ്ട് നമ്മുടെ സാഹിത്യത്തിൽ പരിസ്ഥിതിയുടെ ആഖ്യാനങ്ങൾ എങ്ങനെയെല്ലാം സംഭവിക്കുന്നു എന്നന്വേഷിക്കുന്ന ഇരുപത്തിയഞ്ച് ആഴമുള്ള ലേഖനങ്ങളാണ് പച്ചയുടെ ദേശത്തിൽ പ്രകൃതിയുടെ മടിത്തട്ടിനെ ആശ്ലേഷിക്കുന്ന ആഴമുള്ള പരിസ്ഥിതി തത്വചിന്ത രൂപപ്പെടേണ്ട ആവശ്യകതയും ഇവിടെ ചർച്ചയാവുന്നു. നോവൽ, കഥ, കവിത, നാടകം, സിനിമ, ഭാഷ, മാധ്യമം അങ്ങനെ സർവ്വമേഖലകളിലും പ്രമേയമായും ദർശനമായും പരിസ്ഥിതിവിചാരങ്ങൾ കടന്നുവരുന്നതിൻ്റെ കാഴ്ചകളാണിവിടെ.
വരുംകാലത്തിൽ സാഹിത്യവിചാരതലത്തിലും അക്കാദമിക് തലത്തിലും ഇടപെടാൻ കഴിയുന്ന പുസ്തകമാവും പച്ചയുടെ ദേശങ്ങൾ.
Reviews
There are no reviews yet.