Description
ബന്ധങ്ങൾ ശിഥിലമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മുതിർന്നവരുടെ സ്നേഹവാത്സല്യങ്ങൾ ആവോളം അനുഭവിച്ച്, മണ്ണിന്റെ മണവും സൗഹൃദത്തിന്റെ ലഹരിയും വേണ്ടുവോളം നുകർന്ന മനോഹരമായ എന്റെ ബാല്യകാല അനുഭവങ്ങളുടെ ഒരു പങ്കുവെക്കൽ. മനസ്സിൽ എന്നും മധുരം നിറക്കുന്ന ആ ഓർമ്മകൾ, മനസ്സിന്റെ കിളിവാതിൽ തുറന്ന് എൻ്റെ പ്രിയപ്പെട്ടവർക്കായ്..
വിനോദ് പി. നാരായൺ
കുട്ടിക്കാലത്തേയൊന്നു തിരിച്ചുപോയെങ്കിൽ എന്ന് ഒരു നിമിഷമെങ്കിലും ചിന്തി ക്കുന്നവരാവും നമ്മളിൽ പലരും. ബാല്യം എന്നും നിറമുള്ള ഓർമ്മയാണ്. അത ല്ലാത്തവരുമുണ്ടാകും. തൻ്റെ ബാല്യത്തെക്കുറിച്ച് പ്രിയ സുഹൃത്ത് വിനോദേട്ടൻ (വിനോദ് നാരായൺ) എഴുതിയ ചെറുകുറിപ്പുകളാണ് ഈ പുസ്തകത്തിൽ അതിൽ സ്കൂളുണ്ട്, വീടുണ്ട്, അവധിക്കാലവും, കുറുമ്പുകളുമുണ്ട്, രവിശാസ്ത്രിയോടുള്ള ആരാധനയുണ്ട്, പ്രേം നസീറിന്റേയും, ജയൻ്റേയും സിനിമ കണ്ട ഓർമ്മകളുണ്ട്. ഒറ്റയിരുപ്പിൽ വായിച്ചു പോകാവുന്ന, ചിത്രങ്ങൾ അടക്കമുള്ള “ഓർമ്മയിൽ ഒരു കാലം* എന്ന പുസ്തകം ഒത്തിരി വായനക്കാരിലേക്കെത്തട്ടെ. എഴുത്തുകാരനും പുസ്തകത്തിനും ആശംസകൾ
ബി.കെ. ഹരിനാരായണൻ
Reviews
There are no reviews yet.