Description
പൂർവ്വകാലത്തിൻ്റെ പ്രേതഭൂമിയിൽ എത്തപ്പെടുന്ന ഇരവിയുടെ സ്വത്വാ ന്വേഷണത്തിൻ്റെ കഥ. പൂർവ്വസുരികളുടെ തിരുശേഷിപ്പുകൾ പ്രലോഭനങ്ങളാകുമ്പോഴും കാലിൽ കുതിപ്പുനിറച്ചുകൊണ്ട് ദൂരേക്ക് ദൂരേക്ക് മാടി വിളിക്കുന്ന അകലങ്ങളിലെ പിതൃശബ്ദങ്ങൾ. സമയത്തിൻ്റെ ചുഴിക്കയങ്ങളിൽപ്പെട്ടവൻ്റെ ആത്മശാന്തിക്കായുള്ള പോരാട്ടങ്ങൾ. പുറ ത്തുകടക്കാൻ കൊതിക്കുമ്പോഴും ബന്ധങ്ങളുടെ ഊരാക്കുടുക്കുകളിൽപ്പെട്ടവന്റെ കപട സഞ്ചാരങ്ങൾ. തിരഞ്ഞു തിരഞ്ഞു പോകുമ്പോഴും മിന്നിത്തെളിഞ്ഞ് കുറുകെ കടന്നു പോകുന്ന പൂർവ്വബന്ധ ങ്ങൾ. ഭാഷയുടെ ദേശത്തിൻ്റെ, ബന്ധങ്ങളുടെ അപൂർവ്വ ആവിഷ് ക്കാരം.
Reviews
There are no reviews yet.