Description
ഭാരതത്തിന്റെ സവിശേഷവും സങ്കീർണവുമായ ഒരു കാലഘട്ടത്തിലൂടെ സഞ്ചരിച്ച ശ്രീ ശങ്കരാചാര്യരുടെ ജീവിതത്തെ തെറ്റിദ്ധാരണകളുടെ മൂടൽമഞ്ഞിൽ നിന്ന് മുക്തമാക്കി യുക്തിഭദ്രമായ ചിന്താധാരയിലൂടെ അവതരിപ്പിക്കുന്ന നോവൽ അദ്വൈത ദർശനത്തിൻ്റെ വക്താവായിട്ടും അവർണർ, സവർണർ എന്നീ ദ്വൈതങ്ങൾ കൊണ്ട് ആ മഹാപ്രതി ഭയുടെമേൽ ചിലരെങ്കിലും വിമർശന ശരങ്ങൾ വർഷിക്കാൻ ശ്രമിച്ചു. സർവ്വസംഗ പരിത്യാഗിയും സർവ്വജ്ഞപീഠം കയറിയ മഹാപണ്ഡിതനും നിരവധി ഗ്രന്ഥരങ്ങളുടെയും ഭാഷ്യങ്ങളുടെയും രചയിതാവും കവിയുമായ ശ്രീശങ്കരന്റെ സഞ്ചാരപഥങ്ങളും ദർശനങ്ങളും അടയാളപ്പെടുത്തുന്ന മനോഹരമായ ആഖ്യാനം പത്മപാദർ, സുരേശ്വരൻ, തോടകൻ, ഹസ്താ മലകൻ എന്നീ പ്രധാന ശിഷ്യരോടൊപ്പം ആ മഹാപുരുഷൻ നടത്തിയ ഭാരത ദിഗ് വിജയ യാത്രയിലൂടെ അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന സംഗീതാത്മകമായ രചന.
Reviews
There are no reviews yet.