Description
അക്ഷരം എന്ന മാധ്യമത്തിലൂടെ ദൂരദേശങ്ങളെക്കുറിച്ച് സങ്കൽപ്പിക്കാനും തങ്ങളാലാവും വിധം മനസ്സിൽ അവ ദൃശ്യങ്ങളായി രൂപപ്പെടുത്താനും മലയാളിയെ പഠിപ്പിച്ചവരിൽ പ്രധാനി എസ്.കെ. പൊറ്റക്കാടാണ് സാഹസികനായ ആ സഞ്ചാരിയുടെ തോളിൽ സ്ഥിരമായി ഒരു ക്യാമറ ഉണ്ടായിരുന്നില്ല. അപരിചിത ദേശങ്ങളിൽ താനറിഞ്ഞ അനുഭവങ്ങളും കണ്ട ദൃശ്യങ്ങളും അപ്പാടെ വാക്കുകളാക്കുക മാത്രമായിരുന്നു അദ്ദേഹത്തിനു മുമ്പിലുള്ള പോംവഴി. ആ എഴുത്തുകാരൻ്റെ സ്ഥാനത്ത് ഗംഭീരനായ ഒരു ഫോട്ടോഗ്രാഫർ, പുസ്തകം കഥ മാറുന്നു നിയോഗം ഏറ്റെടുക്കുമ്പോൾ ഇപ്പോൾ നമുക്ക് അജ്ഞാത ദേശങ്ങളെ സങ്കല്പിക്കാൻ വാക്കുകൾ മാത്രമല്ല, മികച്ച ചിത്രങ്ങളും കൂട്ടിനുണ്ട്. വെള്ള മേഘങ്ങളുടെ നാട് ഇപ്പോൾ അവിടം സന്ദർശിച്ചിട്ടില്ലാത്ത ഒരാളുടെ ഉള്ളിൽ കൂടുതൽ മിഴിവോടെ തെളിയുന്നു. വാക്കായും നോക്കായും ന്യൂസിലൻഡിനെ നമുക്ക് പകർത്തി തന്നതിന് ജയിംസ് ആർപ്പൂക്കരയോട് നാം നന്ദി പറയേണ്ടിയിരിക്കുന്നു.
സുഭാഷ് ചന്ദ്രൻ
Reviews
There are no reviews yet.