Description
ഭീതിസാഹിത്യം എന്ന് മനസ്സിൽ നിനയ്ക്കുമ്പോൾ തന്നെ ഉയർന്നു വരുന്ന ഒരു പേരാണ് ബ്രാം സ്റ്റോക്കറുടേത്. ബ്രാം സ്റ്റോക്കർക്ക് മുമ്പും പിമ്പും ധാരാളം എഴുത്തുകാർ ഭീതിസാഹിത്യം എഴുതിയിരുന്നു. അതിൽ റോബർട്ട് ലൂയിസ് സ്റ്റീവൻസൺ ഭീതിസാഹിത്യത്തിലെ എക്കാലത്തെയും മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന The Body Snatcher എഴുതി. അതുപോലെ The Phantom Coach എഴുതിയ അമേലിയ എഡ്വെർഡ്സ്, Mrs Lunt എന്ന വിഭ്രമാത്മക കഥയെഴുതിയ സർ ഹ്യൂഗ് വാൾപോൾ, റീപ് വാൻ വിങ്കിൾ പോലെയുള്ള നിഗൂഢ രചനകളാൽ നമ്മെ വിഭ്രമിപ്പിച്ച വാഷിംഗ്ടൺ ഇർവിംഗ്, ഭീതി- കുറ്റാന്വേഷണ സാഹിത്യത്തിലെ മുടിചൂടാ മന്നനായ എഡ്ഗാർ അലൻപോ, വായനക്കാരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന അമ്യാസ് നോർത്ത് കോട്ട്, കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തു കാരൻ ഓസ്കാർ വൈൽഡ്, കാർഷികവൃത്തിയും പ്രണയവും രതിയും വിവരിച്ച മോപ്പസാങ്. അങ്ങനെ ലോക സാഹിത്യത്തിലെ പല മുഖങ്ങൾ ഈ പുസ്തകത്തിൽ ഒരുമിച്ച് ചേരുന്നു.
Reviews
There are no reviews yet.