Description
ഒരു നടിയെന്നാൽ ഒരുപാടു സ്ത്രീകൾ ഒരുമിച്ചു പാർക്കുന്ന ഒരു ശരീരമാണ്. ഒരുപാടു ചെറുപക്ഷികൾ പറന്നുവന്ന് ചേക്കേറുന്ന ഒരു വിശാലമായ ഭൂപ്രദേശംപോലെ വിവിധ വികാരങ്ങളിലൂടെ പലതായി പെരുക്കപ്പെടുന്ന ഒറ്റയുടലെന്ന അത്ഭുതം. പ്രേക്ഷകരുടെ അതിഗൂഡവികാരങ്ങളോട് അവയ്ക്കിണങ്ങുന്ന ഭാഷയിൽ ആ ശരീരങ്ങൾ സംവദിച്ചു. തലയോട്ടിക്കുള്ളിൽ അനുഭവപ്പെടുന്ന ഒരു തരിപ്പിനെതിരിച്ചറിയുന്നതുപോലെയാണ് പ്രേക്ഷകർ തങ്ങളുടെ സ്വത്വങ്ങളെ ആ കഥാപാത്രങ്ങളിൽ തിരിച്ചറിയുന്നത്. ശബ്ദതരംഗങ്ങളിൽനിന്ന് വെള്ളത്തിനടിയിലുള്ള ചില വസ്‌തുക്കളെ തിരിച്ചറിയുന്നതുപോലെയാണത്. ആ ശബ്ദലയങ്ങൾക്ക് അറിഞ്ഞുകൊണ്ട് അടിമപ്പെടുക എന്നത് ഒരു സുഖമാണ്.
മലയാള സിനിമയിൽ തന്നെ ഭ്രമിപ്പിച്ച കാഴ്‌ചകൾക്ക് പിന്നാലെ പോവുകയാണ് എസ്. ശാരദക്കുട്ടി ഈ പുസ്‌തകത്തിൽ. ഇത് സിനിമയിലൂടെ ജീവിതത്തിലേക്കുള്ള ഒരു നോട്ടമാണ്. സത്യവും സങ്കല്പ്പവും ഇവിടെ വേർതിരിക്കപ്പെടുന്നില്ല. കഥയ്ക്കും യാഥാർത്ഥ്യത്തിനും ഇടയിലുള്ള നേർത്ത നാലാമത്തെ ചുവരിനെ ഉടച്ചുകളഞ്ഞ്, വെള്ളിത്തിരയിലേക്ക് കയറിപ്പോകുന്നു എഴുത്തുകാരി; തന്നെ സ്‌പർശിച്ച കഥകളുടെയും പാട്ടുകളുടെയും സന്ദർഭങ്ങളുടെയും അഭിനേതാക്കളുടെയും ഉള്ളിലേക്കുള്ള സഞ്ചാരം.
അവൾ ഞാനല്ലോ, വെള്ളിത്തിരയിൽ നിന്ന് തീ പടർന്ന കാലം, പാട്ടിലെ ആർദ്രസ്‌മിതങ്ങൾ തുടങ്ങിയ ഒൻപത് ലേഖനങ്ങളുടെ സമാഹാരം
Reviews
There are no reviews yet.