Description
ഓരോ വെടിവെപ്പിലും മുത്തങ്ങയിലെ മുഴുവൻ കാട്ടുപക്ഷികളും ഭയച്ചിറകടിച്ച് പറന്നുപൊങ്ങി. കുടിലുകൾ കത്തിച്ചതിന്റെ പുകയിൽ മലമുഴക്കിവേഴാമ്പലുകൾ മറുചേക്കയ്ക്ക് വഴികാണാതെ ഉഴറി. തൊട്ടുപിറകേ മൂന്നുപേർ അമ്പൂട്ടിമലയിലെ കാട്ടുപാതകളിലൂടെ പോലീസിൻ്റെയും നാട്ടുകാരുടെയും പാതിരാപ്പൂലികളുടെയും കണ്ണുവെട്ടിച്ച് ഒരു ഒളിജീവിതത്തിലേക്ക് പ്രവേശിച്ചു. സി.കെ. ജാനു, എം. ഗീതാനന്ദൻ, ശ്രീരാമൻ കൊയ്യോൻ. തലേന്ന് രാത്രിയിൽ അവർ പരസ്‌പരം തർക്കിച്ചിരുന്നു. ഒളിവിലെ അവരുടെ ആത്മസഞ്ചാരങ്ങൾ.
മുത്തങ്ങ സമരത്തിന് ഇരുപതാണ്ടു തികയുമ്പോൾ കവിയും നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ എം.എസ് ബനേഷ് മുത്തങ്ങയിലെ ആ മൂന്നു രാപകലുകളോട് മുഖാമുഖം നിൽക്കുന്നു.
Reviews
There are no reviews yet.