Description

മരിച്ചവർ യാത്രയാകുന്നത് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ അല്ല, ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിലേക്കാണ്. അവിടെ അവർ അനശ്വരതയെ പ്രാപിക്കുന്നു. വി.ടി. പ്രദീപിൻ്റെ പുസ്‌തകം വായിച്ചപ്പോൾ തോന്നിയ വരികളാണ്. ഒ.വി. വിജയന്റെ ഖസാക്ക് പോലെ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ ഒരത്ഭുത ദ്വീപായ ഒതളൂരിൻ്റെ ജീവിതമാണ് പ്രദീപ് എഴുതുന്നത്. അയാൾ ഓർമ്മയുടെ വേട്ടമൃഗമാണ്. അതിൻ്റെ അമ്പേറ്റ് താഴെ വീഴുമ്പോൾ ഇയാളിൽനിന്ന് സ്‌മൃതി ഉർസുലയുടെ ചോര പോലെ കഥകളിലേക്ക് ഒഴുകിയെത്തുന്നു. കേരളത്തിന് അമ്പത് വർഷങ്ങൾക്കിടയിൽ സംഭവിച്ച സാമ്പത്തികവും സാമൂഹികവുമായ പരിണാമം ഒതളൂരിലൂടെ നമുക്ക് വായിച്ചെടുക്കാം. തേനീച്ചയറിയാതെ തേനെടുക്കുന്ന ഒരാളുടെ കൗശലത്തോടെ ഓർമ്മകളെ വരച്ചിടുന്ന പുസ്‌തകം. മറവിക്കുമേൽ ഓർമ്മകളുടെ കലാപമായിത്തീരുന്ന ഈ പുസ്‌തകം പ്രദീപ് എന്ന വില്ലിൽനിന്ന് പുറപ്പെട്ടുപോയ ഈ ഗ്രാമം വായനക്കാരൻ്റെ മനസ്സിനെ തുറക്കുകതന്നെ ചെയ്യും

-സന്തോഷ് എച്ചിക്കാനം

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

Print length

172

select-format

Paperback

Reviews

There are no reviews yet.

Be the first to review “Mazhayude Athmakadhayile Kadal – മഴയുടെ ആത്മകഥയിലെ കടൽ”

Your email address will not be published. Required fields are marked *