Description
നാളിതുവരെ ഒരു വ്യവഹാരത്തിലും ഇടം ലഭിച്ചിട്ടില്ലാത്ത അരികുജീവിതങ്ങളുടെ അതിദാരുണമായ ജീവിതാവസ്ഥകളിലേക്കാണ് അശ്വതി എം. മാത്യു തന്റെ കഥാഭാവനയെ വിന്യസിക്കുന്നത്.
ഏകാകികളുടെയും തിരസ്കൃതരുടെയും നിരാലംബരുടെയും ജീവിതത്തിൻ്റെ ഒപ്പീസുകൾ വിമോചന ദൈവശാസ്ത്ര സങ്കീർത്തനങ്ങളായി, എല്ലാത്തരം അധികാര വ്യവസ്ഥകൾക്കുമെതിരായ പ്രതിരോധങ്ങളായിത്തീരുന്ന കഥകൾ. അടിയാളരോടും സ്ത്രീകളോടുമുള്ള കാരുണ്യത്തിന്റെ പ്രകാശ വചനങ്ങളാണെന്നു വിളിക്കാം ഈ സമാഹാരത്തിലെ കഥകളെ.
സോഷ്യൽ റിയലിസവും അലിഗറിയും ഫാൻറസിയും, ആക്ഷേപഹാസ്യവും മാജിക്കൽ റിയലിസവുമെല്ലാം ഇടകലർത്തിക്കൊണ്ടുള്ള ആഖ്യാനം ഈ കഥകൾക്ക് സവിശേഷ ഭാവതലം നൽകുന്നു
.ആർ. ചന്ദ്രബോസ്
Reviews
There are no reviews yet.