Description
കൈരളിയുടെ ആധുനിക കാവ്യനിരൂപണ സരണിയിലെ ഏകാന്തപഥികൻ. ഇതര സാഹിത്യവാങ്‌മയങ്ങളിൽ നിന്ന് നവീനമാനവികാശയങ്ങളുടെയങ്ങളുടെ കനമുള്ള കതിരുകൾ കൊത്തിയെടുത്ത് മുൻപേ പറന്നെത്തിയ പക്ഷി. വായനയുടെ വാതായനങ്ങൾ തുറന്ന് എഴുത്തിന്റെ വഴിയിലേക്ക് കുതിച്ചെത്തിയ ധിഷണാശാലി ബഹുഭാഷാവഗാഹത്താൽ, ബഹുവിജ്ഞാനധാരാപരിചയത്താൽ രചനകളിൽ വിസ്മയം സൃഷ്ടിച്ച അക്ഷരശില്പി.
അമരഭാരതിയെന്ന സംസ്കൃത ഭാഷയുടെ കാൽച്ചിലമ്പൊലി കൈരളിയെ കേൾപ്പിച്ച മനീഷി-അതൊക്കെയാണ് എം.പി.ശങ്കുണ്ണി
നായർ എന്ന് കാവ്യനിരൂപകൻ. ശങ്കുണ്ണിനായർ എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ എഴുത്തിനെയും അധികരിച്ച് ഡോ.പി.വി.രാമൻകുട്ടി തയ്യാറാക്കിയ കൃതിയാണ്
എം.പി.ശങ്കുണ്ണി നായർ :വെളിച്ചം വിതറുന്ന വാക്കുകൾ. Sanskrit Sensibility and Modernity, മഹാഭാരതഗാഥ എന്നീ ഗ്രന്ഥങ്ങൾക്കു ശേഷം ഡോ.പി.വി. രാമൻകുട്ടിയുടെ പുതിയ രചന.
Reviews
There are no reviews yet.