Description
വൈദ്യശാസ്ത്ര മാനവികത (MEDICAL HUMANI-TIES), സാഹിതീയ പീഡാസിദ്ധാന്തം, ബിബ്ലിയോ തെറാപ്പി, സോഷ്യൽ തെറാപ്പി, ഡ്രാമാതെറാപ്പി, യോഗചികിത്സ, പ്രകൃതിമരുന്ന് എന്നിങ്ങനെ അനേകം വിഷയങ്ങളെ മലയാളത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ഈ കൃതിയിൽ കേരളത്തിന്റെ വൈദ്യശാസ്ത്ര പാരമ്പര്യത്തിന്റെ സാംസ്കാരികചരിത്രത്തെ രേഖപ്പെടുത്തുക എന്നതും, അതിലൂടെ വിജ്ഞാനസമൂഹനിർ മ്മിതിയ്ക്ക് സഹായകമാവുക എന്നതും ഈ കൃതിയുടെ ലക്ഷ്യമാണ്. സാമൂഹികചികിത്സ (SOCIAL THERAPY) എന്ന നിലയിൽ കേരള നവോത്ഥാനത്തെ പുനർവായിക്കുന്നതാകട്ടെ, സമൂഹം നേരിടുന്ന പുതിയ രോഗങ്ങളെ നേരിടുന്നതിനുള്ള മരുന്നുകൾ നമ്മുടെ കൈയി ലുണ്ട് എന്നു ബോധ്യപ്പെടാനാണ്. സാഹിത്യ പഠിതാക്കളെ സമാന്തര ചികിത്സാരംഗത്തി നുവേണ്ടി പാകപ്പെടുത്തുന്ന പ്രായോഗിക ചിന്തയും ഇതോടൊപ്പം വരും സാഹിത്യ പഠനത്തിന് പുതിയൊരു വഴി തുറക്കുന്ന സൂക്ഷ്മ ചിന്തകളുടെ പുസ്തകം
Reviews
There are no reviews yet.