Description
ശ്രീജയയുടെ ഈ കവിതകളിൽ പ്രധാനമായി തോന്നുന്ന ഒരംശം വിസ്മയമാണ്. ലോകത്തെ വിസ്മയത്തോടെ നോക്കുന്നതിൽ നിഷ്കളങ്കതയുണ്ട്.അത് കാഴ്ചകളെയും വിനിമയങ്ങളെയും എത്രയും പുതിയതാക്കുന്നു. അതുകൊണ്ട് പ്രസ്താവനയുടെ സ്വരം ഈ കവിതകളിൽ തീരെ കുറയും.കാഴ്ചകളും അതിൽ നിന്നു പൊട്ടിമുളയ്ക്കുന്ന വിചാരങ്ങളും അടങ്ങിയ ലോകമാണീ കവിതകളുടേത്.ഒരു കാഴ്ചയും കേവലമല്ല. വിചാരങ്ങളുടെ വലക്കണ്ണികളിലേക്ക് ആർദ്രതയോടെ കിനിഞ്ഞിറങ്ങുന്നതാണ്.പല ലോകാനുഭവങ്ങളുണ്ടെങ്കിലും അവയിൽ രണ്ടെണ്ണം ഈ കവിതകളിൽ പ്രധാനമാണെന്നു തോന്നുന്നു.സൂര്യൻ, ആകാശം, വെളിച്ചം, മേഘം, വെള്ളം, മഴ, പുഴ എന്നിങ്ങനെ വിശാലതയുടേയും അവയുടെ സ്പർശാനുഭവത്തിന്ന്റേയും ലോകമാണൊന്ന്.ഒച്ച്, ഉറുമ്പ്, മീൻ എന്നിങ്ങനെ ചെറിയവയുടെ ജീവലോകം മറ്റൊന്ന്, ഇവയുടെ കലർപ്പ് സമകാലികാനുഭവത്തിന്റെ പല വശങ്ങളിലേക്കും നമ്മെ വലിച്ചുകൊണ്ടുപോകുന്നു. ഒന്നിലും നങ്കുരമിട്ടു നോക്കാതെ ഇതരങ്ങളിലേക്കു നോക്കാൻ പ്രേരിപ്പിക്കുന്നു. വെറും ജീവിതത്തിന്റെ നിസ്വതയിലും നിരാലംബതയിലും നിന്നാണ് ഈ കാഴ്ചകളിലേക്കും വിചാരങ്ങളിലേക്കും ആർദ്രതയിലേക്കും ശ്രീജയ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഡോ. എൻ.അജയകുമാർ
Reviews
There are no reviews yet.