Description
കൈപ്പിടിയിലൊതുങ്ങാത്ത ജീവിതത്തെ കോരിയെടുക്കാൻ തുനിയുമ്പോൾ അത് വിരലുകൾക്കിടയിലൂടെ ഒഴുകിപ്പോകുന്നു. ഓർമ്മകൾക്ക് പിന്നാലെ യാത്രയായി മറവികളിൽ നഷ്ടമാകുന്നു. കല്പനകളുടെ കല്പടവുകളിലിരുന്ന് ജീവിതത്തെ വരയ്ക്കാൻ ശ്രമിക്കുമ്പോൾ അത് പൊടുന്നനെ മാഞ്ഞുപോകുന്നു. പ്രണയത്തിന്റെ ക്ഷീരപഥങ്ങളിൽ ഉദിക്കുന്ന നക്ഷത്രങ്ങൾ കണ്ടുനിൽക്കെ കത്തിയെരിഞ്ഞുതീരുന്നു. മനസ്സിന്റെ ആകാശങ്ങളിൽ ജീവൻ്റെ വൃക്ഷം വളർന്ന് വളർന്ന് നമ്മെയും കൂട്ടി അനന്തതയിൽ ലയിക്കുന്നു. ഇങ്ങനെ പ്രഹേളികകളും തീവ്രവുമായ വേദനകളും കാലത്തിൻ്റെ യാതനകളും ഒടുങ്ങാത്ത വിഹ്വലതകളും നിറയുന്ന അത്രയൊന്നും സരളമല്ലാത്ത അന്തരീക്ഷം നിലനിൽക്കുന്ന ഒരുകൂട്ടം കഥകൾ.
Reviews
There are no reviews yet.