Description
കാടും കടലും മനുഷ്യന് എന്നും അത്ഭുതവും അതേ സമയം കൗതുകവുമാണ്. ‘കാട്ടിലേയ്ക്ക് പോകാം’ എന്ന ഈ പുസ്തകത്തിലൂടെ ആർ. അഗ്നി പറയുന്നത് കാടിനെക്കുറിച്ചാണ്. കാട്ടിലേയ്ക്കുള്ള യാത്രകൾ എല്ലാവനം ആഗ്രഹിക്കുന്നുണ്ട്. കാടിനെയും അതിലെ ചരാചരങ്ങളെയും ശാസ്ത്രിയമായി പഠിച്ചിട്ടുള്ള ഒരു വന പാലകനൊപ്പമാണ് യാത്രയെങ്കിൽ അത് ഏറെ ആസ്വാദ്യകരമായിരിക്കും. അത്തരത്തിലുള്ള ഒരു യാത്രാവിവരണമാണ് ഈ പുസ്തകം. വനാന്തരങ്ങളിലേ യ്ക്കുള്ള യാത്രകൾ വിവരിക്കുന്ന നിരവധി സഞ്ചാര സാഹിത്യങ്ങളുണ്ട്. അതി ൽനിന്നൊക്കെ തികച്ചും വേറിട്ട് ഒരു വനംവകുപ്പുദ്യോഗസ്ഥന്റെ അറിവും പരിച്ച യവും ഇതിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നു. വന്യമൃഗങ്ങളെക്കുറിച്ചും കാടിന്റെ പാരിസ്ഥിതിക ഘടനയെക്കുറിച്ചും ജെ.ആർ. അനി പങ്കുവയ്ക്കുന്ന അറ് വുകൾ അത്രമേൽ വിശദവും വിജ്ഞാനദായകവും ജിജ്ഞാസയുണർത്തുന്നതു മാണ്. പ്രകൃതിയുടെ ജൈവവൈവിധ്യ കലവറകളെ സംബന്ധിച്ചും വനം വക പുദ്യോഗസ്ഥന്മാർക്ക്മാത്രം പ്രവേശിക്കാൻ പറ്റുന്ന വനാന്തരങ്ങളെക്കുറിച്ചുമുള്ള അറിവുകൾ ഈ പുസ്തകത്തിലുണ്ട്. വനയാത്ര ഇഷ്ടപ്പെടുന്നവർക്കു മാത്രമല്ല, കാടിനെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്ന ഗ്രന്ഥ മാണിത്. തീർച്ചയായും വായിച്ചിരിക്കേണ്ടതും.
പ്രിജിത് രാജ്
(എഡിറ്റർ, കർഷക തൊഴിലാളി മാസിക)
Reviews
There are no reviews yet.