Description
അലസരായ വായനക്കാർ സാഹിത്യത്തിൻ്റെ രക്തബന്ധുക്കളാകുന്നു. അവർ സാഹിത്യത്തെ പിറന്നപടി കണ്ടുമുട്ടുന്നു. ദൈവം സ്വന്തം സൃഷ്ടിയെ കാണുന്ന പോലെ. ആ അലസരായ വായനക്കാരുടെയിടയിലെ ഗോത്രത്തലവന്മാരാണ് ചില കഥാകൃത്തുക്കൾ. അവർ ഉറക്കം തൂങ്ങിയും ഉറക്കം നടിച്ചും ഉറങ്ങിത്തന്നെയും തങ്ങളുടെ തൊണ്ടയിലേക്ക് വെളിപാടുകളുടെ സ്വരമെടുക്കുന്നു. അങ്ങനെയൊരു സ്വരമാണ് വിനോദ് കൃഷ്ണയുടെ കഥകൾക്ക്. പൊതുവെ. അവ കഥയെ പൗരൻ്റെ കുറ്റംപോലെ കണ്ടുപിടിക്കുന്നു, കാലത്തോടും സമൂഹത്തോടും ചേർത്തുനിർത്തുന്നു. അവ, നമുക്ക് പരിചയമുള്ള ‘രാഷ്ട്രീയ കഥ’കളുടെ ഏകാന്ത ധ്യാനത്തിൽ നിന്നും മാറി. ശബ്ദമുള്ള സ്ഥലങ്ങളിലേക്കും ശബ്ദമുള്ള സ്ഥലങ്ങളിലെ സംഭാഷണങ്ങളിലേക്കും കൊണ്ടുപോകുന്നു. അഥവാ, മഹത്തായ ആലസ്യങ്ങളുടെ ഇടയിൽ ശബ്ദമുള്ള സ്ഥലങ്ങൾ ഉണ്ടാക്കുകയാണ് ഈ കഥകൾ ചെയ്യുന്നത്.
-കരുണാകരൻ
Reviews
There are no reviews yet.