Description
സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കള്ളനായിപ്പോയ ഒരാൾ അപരാധിയെന്ന് സ്വയം വെളിവാക്കിക്കൊണ്ട് വിധേയത്വത്തോടെ ഒരു പെൺകുട്ടിക്ക് അയക്കുന്ന കത്തുകളിലൂടെ ഇതൾ വിരിയുന്ന കഥാ ലോകമാണ് ഈ നോവലിന്റേത്.
യാദൃച്ഛികതകൾ പൊരുളാകുന്ന റഹീമയുടെയും നാദിറിൻ്റെയും ജീവിതം. പങ്കിടലിന്റെയും വേർപിരിയലിൻ്റെയും കടങ്കഥകളിലൂടെ കാലികമാക്കപ്പെടുന്ന ജീവിതാനുഭവങ്ങളുടെ സങ്കീർണ്ണ ചിത്രങ്ങൾ… കാലത്തിന്റെ ഇരുട്ടിലേക്ക് തെന്നിമറഞ്ഞ് പോകെ അനുഭവങ്ങളെ ഓർമ്മകളായി വീണ്ടെടുക്കുന്ന മനുഷ്യരസതന്ത്രം. ജീവിതത്തിൻ്റെ അർത്ഥം ജീവിക്ക ലാണെന്ന് സാക്ഷ്യപ്പെടുത്തുന്ന മികവുറ്റ ആഖ്യാനം.
ഷൈനയുടെ കക്കാക്കള്ളൻ എന്ന ഈ നോവലിനെക്കുറിച്ച് സാങ്കേ തികമായി So simple and lucid എന്ന് പറയുന്നതാകും ഉചിതം. (നോവലിനെക്കുറിച്ച് blog – literaltopia)
Reviews
There are no reviews yet.