Description
മുന്നിൽ വന്നു നിന്നുകൊണ്ടവൾ പ്രതികാരാവേശത്തോടെ അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കി. അക്ഷോഭ്യമായിരുന്നു അവൻ്റെ മുഖം അവളുടെ ചോര ഒലിച്ചിറങ്ങിയ മുഖത്തേക്കയാൾ സഹതാപപൂർവ്വം നോക്കി, ‘വെട്ടിപ്പിടിക്കലല്ല പ്രണയം. പ്രണയമെന്നതിന് ത്യാഗമെന്നു കൂടി അർത്ഥമുണ്ടെന്ന് നീ അറിയാതെ പോയതെന്തേ. ‘അവളുടെ മുഖത്ത് സങ്കടം വന്നു കനത്തു. പൊട്ടിത്തകർന്നൊരു ഹൃദയം അതേപോലെയുള്ള വേറൊരു ഹൃദയത്തെ തൊട്ടെടുക്കാൻ പാകത്തിലവൾ ദയനീയമായി നോക്കി. ജീവിത കാലം മുഴുവൻ അവളനുഭവിച്ച സംഘർഷങ്ങൾ ആ മുഖത്ത് തിളങ്ങി നിന്നു. ‘ഞാനൊരു സ്ത്രീയാണ് പ്രിയ പടത്തലവാ. മാലാഖയുടെ മനസ്സും ദൈവത്തിന്റെ ശരീരവ മുള്ള വെറും പെണ്ണ്. അങ്ങയോട് ഞാൻ പ്രണയം യാചിച്ചു. ‘ഹൃദയം പൊട്ടി നുറുങ്ങിയാലെന്നോണം കണ്ണുകളിലൂടെ കവിളിലേക്ക് ചെയ്തിറങ്ങി പ്രണയത്തിന്റെ ഇതിഹാസമായി ‘ജ്വാലാമുഖികൾ’. വടക്കൻ പാട്ടുകളിൽ എന്തുകൊണ്ടും ഏറ്റവും സുന്ദരവും ലക്ഷണം തികഞ്ഞതുമായ പാട്ടായ ‘മതിലേരി കന്നി’യുടെ നോവൽ ആവിഷ്കാരം
Reviews
There are no reviews yet.