Description
മഞ്ഞുമൂടിയ മലനിരകളും പട്ടാളക്യാമ്പുകളും നിറഞ്ഞ വിദൂരതയിലെവിടെയോ ഒളി ഞ്ഞിരിക്കുന്ന പ്രദേശം എന്നതിനപ്പുറത്തേയ്ക്ക് കാശ്മീരിന്റെ്റെയും ലഡാക്കിന്റെയും ചരി ത്രത്തിലേക്കും സാമൂഹികതയിലേക്കും ഭൂപ്രകൃതിയിലേക്കും പച്ചയായ ജീവിതങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം. യുദ്ധം ക്രൂരമായി മുറിച്ചുമാറ്റിയ അതിർത്തിയിലെ മനുഷ്യരും, മണൽക്കുന്നുകളെ തരളിതമാക്കിയ പ്രണയവും, ഇന്ദ്രനീല നിറത്തിൽ മലനിരകളെ ചുറ്റിയൊഴുകുന്ന സിന്ധുവും ഷയോക്കും, ഹിമമുടിയിലെ കണ്ണീർ തുള്ളിപോലെ വെട്ടിത്തിളങ്ങുന്ന പാം ഗോങ് തടാകവും. ഉദ്വേഗത്തിൻ്റെ മുനമ്പുകളിൽ മരണത്തെ മുഖാമുഖം കണ്ട യാത്രയും, പുരാവൃത്തങ്ങളുടെ കനംതൂങ്ങിയ വഴികളിലൂടെ നൂറ്റാണ്ടുകൾക്കുമുന്നെ മനുഷ്യർ നടത്തിയ പ്രയാണങ്ങളും ഇതിവൃത്തമാകുന്ന അപൂർവ്വരചന.
Reviews
There are no reviews yet.