Description
പേടിക്കേണ്ട, തിരിച്ചുവരില്ല എന്ന് ഇടയ്ക്കിടെ ആശ്വസിപ്പിക്കുന്ന ഇനിയും മരിച്ചിട്ടില്ലാത്ത ഓർമ്മകളുടെ ആഴത്തിലേക്ക്, ആധുനികാനന്തര കഥയിൽ ജീവിതത്തിന്റെ തെളിവുകൾ സമ്മാനിച്ച ശിഹാബുദ്ദീൻ പൊയ്ത്തും കടവ് ഇറങ്ങിച്ചെല്ലുകയാണ്. തൻ്റെ കുട്ടിക്കാലത്തോട് കടപ്പെട്ടിരിക്കുന്ന ഓർമകളുടെ ഈ ആൽബത്തിൽ നമ്മിൽ പലരുടെയും ഫോട്ടോകൾ ഉണ്ട് എന്ന് ഈ കഥാകാരൻ എഴുതുന്നു. തീക്ഷ്ണാനുഭവങ്ങളുടെ ജീവപര്യന്തത്തിനു വിധിച്ച അദൃശ്യനായ ആ ന്യായാധിപന് സമർപ്പിച്ച ഉള്ളെഴുത്ത്.
Reviews
There are no reviews yet.