Description
ഉടലുകൾക്ക് കനം കുറയുകയും ഉയിരുകൾ തുരുതുരെ പൂക്കുകയും ചെയ്യുന്ന പ്രണയത്തിൻ്റെ അപരലോകമാണ് പ്രസീതയുടെ കവിതകൾ. ആനന്ദത്തിൻ്റെ കൊടുമുടിയിലേക്ക് ഇടറി വീഴുന വീഴുന്ന ഒരു മനസ് ഭ്രമാത്മകമായ ഒരു ഊഞ്ഞാലിലിരുന്ന് അനന്തതയിലേക്ക് പറക്കുന്നതിൻ്റെ വിസ്മയ ദ്യശ്യങ്ങൾ
ഇ.എം.സുരജ
പ്രണയത്തിനു വേണ്ടതിലേറെ ഉന്മാദവും കവിതക്കു വേണ്ടതിലേറെ അലച്ചിലും കണ്ട കവിതകൾ. താൻ തുറന്നുവിട്ട തൻ്റെതന്നെ അനേക പകർച്ചുകൾക്കു പിറകേ ഭ്രാന്തമായി അലയുക എന്ന നിയോഗമാണത്. വാക്കിലേക്കു കുറുകുന്ന ശക്തിയും വിശ്വാസവും. അതു ചെത്തി മിനുക്കിയും കൂർപ്പിച്ചും തൃപ്തിപോരാതെയുള്ള അസ്വാസ്ഥ്യങ്ങൾ.
ഡോ. ആസാദ്
സ്ത്രീയുടെ ഉൾപ്രകൃതിയുടെ ഭൂഖണ്ഡങ്ങൾ തന്നെ തെളിഞ്ഞു വരുന്നതാണ് പ്രസീതയുടെ കവിതകൾ. സ്ത്രൈണകാല്പനികതയുടെ വിധ്വംസകമായ വശ്യത.
ആർ. ചന്ദ്രബോസ്
Reviews
There are no reviews yet.