Description
മരണതിനുമപ്പുറം ഒരു ജീവിതം ഉണ്ടോ എന്ന് ചോദിച്ചാൽ മരണത്തെ ജയിച്ചവരെ മാത്രമേ നമുക്ക് പരിചയമുള്ളൂ… മരണത്തെ വരിച്ചവർ ആരും തന്നെ തിരിച്ചു വന്നിട്ടുമില്ല…’ ചുരുങ്ങിയ വാക്കുകളിലൂടെ എത്ര മനോഹരമായാണ് ഒരു ജീവിതത്തെ ഇവിടെ വർണ്ണിച്ചിരിക്കുന്നത്…
കുസൃതിയൊളിപ്പിച്ച ഒരു പുഞ്ചിരിയോടെയും ചെറു കണ്ണിറുക്കലോടെയും വിവരിക്കാൻ പാകമായ കുറേ അനുഭവങ്ങളുടെ ഒരു ശേഖരം താൻസ്വരൂപിച്ചതായി തോന്നുന്ന നിമിഷം മറ്റൊന്നിനും കാത്ത്നിൽക്കാതെ വിഷ്ണു അവ എഴുതുകയാണ്. മനുഷ്യ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ബഹുമുഖമായ ഇഴകളെ രചയിതാവ് സൂക്ഷ്മ്മമായി ചേർത്ത് വയ്ക്കുന്നു. പൊട്ടിച്ചിരിപ്പിക്കുന്നതും നെഞ്ചുലയ്ക്കുന്ന ഒരു കൂട്ടം സംഭവങ്ങളുടെ നേരെഴുത്ത്. പ്രകൃതിക്കുള്ള പ്രണയ ലേഖനം പോലെ യാത്രകളുടെ ഉജ്ജ്വലമായ വിവരണം, ട്രെയിനിങ് കാലത്തെ സൈനിക ജീവിതത്തിന്റെ ഛായാചിത്രം… അങ്ങനെ എന്തെല്ലാം..!
– വിനോദ് എസ്.
Reviews
There are no reviews yet.