Description
ഹൂറിയ എന്ന സ്വയം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ സ്ത്രീയിലൂടെ അബു ഇരിങ്ങാട്ടിരി തുറന്നിടുന്നത് പുതിയൊരു മുസ്ലിം പെൺസ്വത്വത്തിന്റെ ഭൂമികയിലേക്കുള്ള വാതിലാണ്. സ്വന്തം ശരീരത്തിനുമേൽ മാത്രമല്ല, സാമൂഹ്യ വ്യവസ്ഥക്കുമേൽ പോലും സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ഹൂറിയയെ പ്രാപ്തയാക്കിയത് ഗൾഫ് കുടിയേറ്റം മൂലം അവൾക്ക് ലഭിച്ച എക്സ്പോഷർ ആണ് എന്ന് വ്യക്തം. അബു ഇരിങ്ങാട്ടിരിയുടെ സ്വന്തം തട്ടകമായ ഏറനാട്ടിലെയും ചേറുമ്പിലെയും ജീവിതത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായ മറ്റൊരു ജീവിതത്തെയും അതിലൂടെ മാപ്പിള സ്ത്രീകൾ ആർജ്ജിച്ചെടുത്ത സ്വാതന്ത്ര്യത്തെയും അടയാളപ്പെടുത്തുന്ന നോവലാണ് ‘ഹൂറിയ’, യാഥാസ്ഥിതികമെന്ന് പൊതു സമൂഹം ചാപ്പകുത്തിയ, മൂടുപടമണിഞ്ഞ മുകവിഷാദങ്ങളുടെ ലോകത്തെ പുർണ്ണമായും നിരാകരിച്ച്, മറ്റൊരു ലോകത്തെയും മറ്റൊരു സ്ത്രീത്വത്തെയും ഈ നോവലിലൂടെ അബു ഇരിങ്ങാട്ടിരി അവതരിപ്പിക്കുന്നു.
-എ പി കുഞ്ഞാമു
Reviews
There are no reviews yet.