Description

വി.എസ്. അജിത്തിൻ്റെ കഥകൾ ഉപഹാസത്തിന്റെ മേൽവിലാസമണിഞ്ഞാണ് പൊതുവേ പ്രത്യക്ഷപ്പെടാറുള്ളത്. തകരാറു പിടിച്ച ചിരി അവയുടെ വെളിമ്പുറത്തുത്തന്നെയുണ്ട്. ഓരത്തേയ്ക്ക് നീക്കി നിർത്തിയതും കീഴാളവുമായ ജീവിതങ്ങൾക്കുമേൽ വരേണ്യമായ നോട്ടമയച്ചുകൊണ്ടാണ് ചിരി ഉണ്ടാക്കുന്നതെന്ന തീസിസ് ഇവിടെ ബാധകമല്ല. സാമൂഹിക അധികാരവ്യവസ്‌ഥ, നിയമങ്ങൾ അനുഭവിക്കുകയും അനുസരിക്കുകയും മാത്രം ചെയ്യാൻ വിധിക്കപ്പെട്ട മനുഷ്യരെ ചിരിയിലൂടെ കർതൃത്വങ്ങളായി പരിണമിപ്പിക്കാനുള്ള ചുമതലയേറ്റെടുക്കുന്നുണ്ട് എന്ന എളിമയുള്ള യാഥാർത്ഥ്യമാണ് വി. എസ് അജിത്തിന്റെ കഥകൾ പകരുന്നത്. ലക്കും ലഗാനുമില്ലാത്ത ഭാഷകൊണ്ടും വിരുദ്ധോക്തിപരമായ ഉത്സാഹപ്രകർഷങ്ങൾകൊണ്ടും കഥപറച്ചിലിനെ ഒരുതരം ഉത്സവീകരണത്തിൻ്റെ മേളമാക്കി മാറ്റുന്ന രചനകളിൽ കേവലമായ അവതരണോത്സുകതകളിൽ കവിഞ്ഞ പൊറുതികേടുകളുണ്ട്. ‘എലിക്കെണിയെന്ന ഈ സമാഹാരത്തിലുള്ള പത്തൊൻപതു കഥകളും ഒരർത്ഥത്തിൽ പരമ്പരാഗതമായ വിദൂഷകസ്വഭാവത്തെയും അതിൻ്റെ കാലപരിണാമത്തെയും വലിയൊരളവിൽ സ്വാംശീകരിച്ചവയാണ്.

-ശിവകുമാർ ആർ പി

Additional information

Weight 180 kg
Dimensions 21 × 14 × 1 cm
book-author

Print length

128

select-format

Paperback

Reviews

There are no reviews yet.

Be the first to review “Elikkeni – എലിക്കെണി”

Your email address will not be published. Required fields are marked *