Description
ശക്തിയും അടവുകളും പോരാട്ടങ്ങളും പ്രണയവും പകയും പ്രതികാരവും രാഷ്ട്രീയവും കൂടിക്കലർന്ന ഗാട്ടാ ഗുസ്തി വികാരമായിരുന്ന ഒരു ജനതയുടെ കഥയാണ് ഈ നോവൽ. എന്നാൽ, അതു വെറും ഗുസ്തിയുടെ ചരിത്രവുമാകുന്നില്ല, മറിച്ച് ഒരു കാലഘട്ടത്തിൻ്റെ നാനാവിധമായ ദേശകഥകളായി മാറ്റുകയാണ്. കറണ്ട് മസ്താൻ എന്ന, ഗോദകളിൽ നിന്നു ഗോദകളിലേക്കു വെന്നിക്കൊടി പാറിച്ച ഫയൽവാൻ അക്കാലഘട്ടത്തിലെ ഏതൊരു മികച്ച മദയാനയുടെയും ഗാമമാരുടെയും പ്രതിനിധിതന്നെയാണ്. ഇതൊരു ഫയൽവാൻ മാത്രം ജീവിതകഥയല്ല, മറിച്ച് ശക്തിസൗന്ദര്യത്തിൻ്റെ ഉപാസകരുടെ മൊത്തം കഥയാവുകയാണ്. മല്ലി ൻ്റെയും കളരിയുടെയും മാലീസ് മണം ഇപ്പോഴും പേറുന്ന തിരുവിതാംകൂറിലും മലബാറിലുമുള്ള ജനജീവിതങ്ങൾക്ക് പോയ കാലത്തെക്കുറിച്ചുള്ള ഒരു ഓർമച്ചിന്തു കൂടിയാവുന്നു ഈ നോവൽ.
Reviews
There are no reviews yet.