Description
ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചതുപോലെയുള്ള ജനപ്രിയസിനിമകളെക്കുറിച്ച് ചലച്ചിത്രനിരൂപണങ്ങളിൽനിന്ന് വളരെ കുറഞ്ഞ തോതിലുള്ള വിവരങ്ങൾ മാത്രമേ ലഭിക്കൂ. സിനിമയെ ഗൗരവമായെടുക്കുന്ന പലരും അത്ര താത്പര്യത്തോടെ ഇത്തരം സിനിമകളെക്കുറിച്ച് ചിന്തിച്ചുവെന്നോ പറഞ്ഞുവെന്നോ വരില്ല. എന്നാൽ ഒരു സാധാരണ സിനിമാസ്വാദകനെ സംബന്ധിച്ചിടത്തോളം ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള പല സിനിമകളും അവന്റെ/അവളുടെ ആസ്വാദനചരിത്രത്തിൽ ഇടംപിരിച്ചിട്ടുള്ളവയാണ്. യഥാർത്ഥജീവിതം സ്വതവേ വളരെ പരുക്കനാണെന്നിരിക്കെ ആകാംക്ഷയെ വളർത്തുന്ന, മനസിനെ സന്തോഷിപ്പിക്കുന്ന, ഇമ്പമേറിയ ഗാനങ്ങളുള്ള, ഒരു മനോവിഷമവും കൂടാതെ കണ്ടിരിക്കാവുന്ന ഇത്തരം കുറ്റാന്വേഷണചിത്രങ്ങൾ സാധാരണക്കാരോടാണ് വൈകാരികമായി സംവദിച്ചത്. അതുകൊണ്ടുതന്നെ, മലയാളത്തിലെ കുറ്റാന്വേഷണസിനിമകളെ പഠനവിധേയമാക്കി ഡോ. എസ്. ഗോപു എഴുതിയ ‘സിനിമയുടെ കുറ്റാന്വേഷണപാഠങ്ങൾ’ എന്ന ഈ പുസ്തകം നമ്മുടെ സിനിമാചരിത്രത്തിനു മാത്രമല്ല, ആസ്വാദനചരിത്രത്തിനും മുതൽക്കൂട്ടാണ്.
-പ്രൊഫ. എം. ദേവദാസ്’
Reviews
There are no reviews yet.