Description
സ്നേഹബന്ധങ്ങൾ…
എത്ര വിചിത്രമാണ്!!!
ഒരിയ്ക്കലും വേർപെടില്ലെന്ന് വിചാരിച്ചവ പെട്ടെന്നൊ രിയ്ക്കൽ അലക്ഷ്യഭാവത്തിൽ മുഖം തിരിച്ചു പോകും. ഏറെ പ്രിയപ്പെട്ടതെന്ന് കരുതി ഹൃദയത്തോട് ചേർത്തണച്ചവ ഒരുനാൾ ഒരു വാക്കു പോലും . പറയാതെ അപരിചിതമായി മാറും. ചിലപ്പോൾ എത്ര ആഴ്ന്നിറങ്ങി തിരഞ്ഞാലും കിട്ടാത്ത മുത്തുപോലെ മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ ഇരുട്ടിൽ മിന്നിത്തിളങ്ങിക്കൊണ്ടിരിയ്ക്കും. ചിലപ്പോൾ പല വൈകൃതങ്ങളെ ആർദ്രതയുടെ മുഖംമൂടിയണിഞ്ഞ്’ മറച്ചുപിടിയ്ക്കും. ആകാശത്തോളം ഉയരും, കടലോളം നിറയും, പല വിസ്മയങ്ങൾ തീർക്കും.
Reviews
There are no reviews yet.