Description
മലയാള ചെറുകഥയിൽ ദിശാവ്യതിയാനം കുറിച്ച സമാഹാരമാണ് ചരക്ക്. ഭാഷയിലും ഭാവത്തിലും സാഹചര്യങ്ങളിലും സമീപനങ്ങളിലും പുതുമയുടെ ഉജ്വലാനുഭവങ്ങളാകുന്ന കഥകൾ, സമകാല കേരളീയ ജീവിതത്തിന്റെ നടുക്കങ്ങളെ സൂക്ഷ്‌മവും തീക്ഷ്‌ണവുമായ രാഷ്ട്രീയ ബോധ്യങ്ങളോടെയും തികഞ്ഞ നർമഭാവനയോടെയും അവതരിപ്പിക്കുന്നു ഈ കഥകൾ.
ഒരു കഥതന്നെ പലകഥകളായി ഇഴചേർത്ത് അവതരിപ്പിക്കപ്പെടുന്നതിനാൽ ജീവിതത്തെക്കുറിച്ചുള്ള വലുതായ ഒരു ആഖ്യാനം വായിച്ചുതീർത്ത അനുഭവമാണ് ഓരോ കഥയും പകരുന്നത്.
എൻ.ശശിധരൻ
ആദ്യപുസ്‌തകമായ ചരക്ക് കൊണ്ടുതന്നെ ബിജു എന്നെ അതിശയിപ്പിച്ചിരുന്നു. മലയാളത്തിലെ മികവാർന്ന ന്യൂ ജനറേഷൻ കഥകളാണ് ബിജുവിന്റേത്.
കെ.ആർ.മീര
ഓരോ കഥയും വാർന്നുവീഴുന്നത് ഓരോ വടിവിലാണ്. ഒരിടത്തും ബിജു തന്നെ ആവർത്തിക്കുന്നില്ല.
സുനിൽ പി. ഇളയിടം
Reviews
There are no reviews yet.