Description
കുറേ കാലങ്ങൾക്കു ശേഷമാണ് പീറ്റർ ലാൽ എഴുതുന്നത്. സത്യം പറഞ്ഞാൽ എനിക്കിതു വായിച്ചപ്പോൾ വലിയ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ ആ പഴയ നർമ്മബോധവും എഴുത്തിൻ്റെ ഒഴുക്കും ഭദ്രമാണ്. അതിലുപരി ഭാരതത്തിലെ വലിയ ചലച്ചിത്രകാരൻമാരിൽ ഒരാളായ അടൂരിൻ്റെ ചിത്രങ്ങൾ ലോകം എങ്ങനെ കണ്ടു എന്നതിനേക്കുറിച്ചും ചില വിദേശ രാജ്യങ്ങളിൽ അദ്ദേഹത്തിനു കിട്ടിയ സ്വീകരണങ്ങളേക്കുറിച്ചും ചെറിയൊരു ധാരണ കിട്ടും. ഭൂതകാലത്തേയും ചരിത്രത്തേയും മറന്ന് സമകാലികതയിൽ അഭിരമിക്കുന്ന മലയാളിക്ക് ഈ വലിയ കലാകാരനെ മറ്റൊരു വീക്ഷണകോണിലൂടെ കാണാനും കഴിയും.
-പി എഫ് മാത്യൂസ്
Reviews
There are no reviews yet.