Description
മൃഗശാലയിൽനിന്ന് ചാടിപ്പോയ ഒരു കരടി സ്യഷ്ടിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യാൻവേണ്ടി കിനാക്കരയിലെത്തുന്ന റിപ്പോർട്ടർ പെട്ടുപോകുന്ന ദുരൂഹതകളുടെ ആഖ്യാനമാണ് ഈ നോവൽ, റിപ്പോർട്ടറും കിനാക്കരയും കരടിയും വാർത്തകളും അതിലെ കിടമത്സരങ്ങളും എല്ലാം ചേർന്ന് ഉദ്വേഗജനകമായ, നിഗൂഡത നിറഞ്ഞ കുഴമറിച്ചിലിലേക്കാണ് കഥ മുന്നേറുന്നത്. മാധ്യമരംഗവും ജീവിതരംഗവും അതിന്റെ സത്യവും അസത്യവും വ്യാജവും യാഥാർത്ഥ്യവുമെല്ലാം ചേർന്ന് മനുഷ്യനെ വലിയ ലിബ്രിന്തിലേക്ക് തള്ളിയിടുന്ന സത്യാനന്തര കാലത്തെ മുൻകൂട്ടി പ്രവചിച്ച നോവലാണ് ഭൂമിയുടെ പൊക്കിൾ. നോവലിനും ജീവചരിത്രത്തിനും അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരന്റെ രചന.
Reviews
There are no reviews yet.